വേനലവധി കഴിഞ്ഞു തിരിച്ചു വരുന്നേരം ആദി പറഞ്ഞു അവന്റെ പൊക്കം വീട്ടിലെ മതിലിൽ അടയാളപ്പെടുത്തി വെയ്ക്കണം .. അപ്പോൾ അറിയാലോ എത്ര പൊക്കം കൂടി എന്ന്, അടുത്ത അവധിക്കു വരുമ്പോൾ. ഇത് കേട്ടെനിക്ക് ചിരി വന്നു, പണ്ട് അപ്പാപ്പന്റെ വീട്ടിൽ പോകുമ്പോൾ കല്ക്കരി കൊണ്ട് മതിലിൽ ഞാനും അനിചേട്ടനും അടയാളപ്പെടുതുമായിരുന്നു ഇതുപോലെ ഞങ്ങളുടെ പൊക്കം. എന്തൊക്കെ അടയാളങ്ങൾ ആണ് അല്ലെ നമ്മൾ ചുവരിലും മുറികളിലും മനസ്സുകളിലും അവശേഷിപ്പിക്കുന്നത്, അറിഞ്ഞും അറിയാതെയും.
ഇത്തവണത്തെ വേനലവധിക്ക് എന്തൊക്കെയോ പ്രത്യേകത ഉള്ളത് പോലെ. ജോലിയുടെ ഭാഗമായി എനിക്ക് ഒരു മൂന്നാഴ്ച മാറി നിൽക്കേണ്ടതായി വന്നു. ആദിയെ എന്റെ വീട്ടിൽ കൊണ്ടാക്കിയിട്ടാണ് ഞാൻ പോയത്. ആദ്യമായാണ് അവൻ അച്ഛനും അമ്മയും അവന്റെ വീടും ഒക്കെ ഒരുമിച്ചു വിട്ടു മാറി നില്ക്കുന്നത്. "അമ്മ പൊയ്ക്കോ, എനിക്കൊരു കുഴപ്പൊവുമില്ല" എന്നൊക്കെ വീമ്പിളക്കിയ കുട്ടി , ഞാൻ യാത്ര പറയും നേരം തല കുംബിടുന്നതും, കണ്ണ് നനയാതിരിക്കാൻ പാടുപെടുന്നതും ഞാൻ കണ്ടില്ലെന്നു നടിച്ചു. പിന്നീടങ്ങോട്ടുള്ള അഞ്ചാറു ദിവസങ്ങൾ അവൻ ഇടവിട്ട് എന്നെ ഫോണ്‍ ചെയ്തു കൊണ്ടേയിരുന്നു. ആദ്യ ദിവസങ്ങളിൽ ഫോണ്‍ വെയ്ക്കാൻ നേരം ശബ്ദം ഇടറുന്നതും ഒന്ന് തേങ്ങുന്നതും കേട്ടെങ്കിലും ഞാൻ സ്ട്രോങ്ങ് ആയി ബൈ പറഞ്ഞു കൊണ്ടേയിരുന്നു. അതുപോലെ തന്നെ പോക്കറ്റ് ഇല്ലാത്ത റ്റ്രൗസെർസ് അവൻ ഇടാതെയായി.. ഫോണ്‍ എപ്പോളും കൊണ്ട് നടക്കണ്ടേ!
വിളിയുടെ ഇടവേള നീണ്ടു തുടങ്ങി.. വിശേഷം പറച്ചിൽ കുറയുന്ന പോലെ.. ഫോണ്‍ വെയ്ക്കാനുള്ള ധൃതി ഞാൻ ശ്രദ്ധിച്ചു .. പിന്നീടങ്ങോട്ട്, "അമ്മാ ഞാൻ പിന്നെ വിളിക്കാം, കളിക്കുന്നു, കളി കാണുന്നു.." എന്നൊക്കെയായി. എനിക്കത് വല്ല്യ ആശ്വാസമായി. അവൻ അവന്റെ പ്രിയപ്പെട്ടവർക്കൊപ്പം സുഖമായി സന്തോഷമായി കഴിയുന്നു എന്നറിഞ്ഞപ്പോൾ ഞാനും സർവബന്ധനങ്ങളും മറന്നു കൂട്ടുകാരും ക്ലാസ്സ്രൂമും ഹോസ്റ്റൽ ജീവിതവും ഒക്കെയായി കറങ്ങി നടന്നു.
കോഴ്സ് കമ്പ്ലീറ്റ് ചെയ്തു ഇരുപത്തിരണ്ടാം നാൾ വീട്ടിലെത്തിയ എന്നോട് പ്രിയപുത്രൻ പ്രത്യേകിച്ചൊന്നും സംഭവിചിട്ടില്ലാത്ത പോലെ, അന്ന് രാവിലെ ജോലിക്ക് പോയി മടങ്ങി വന്ന അമ്മയോടെന്ന പോലെ തണുപ്പൻ പെരുമാറ്റം.. അവൻ വളര്ന്ന പോലെ.. എന്നാലും ഇടയ്ക്ക് ആ കുട്ടിത്തം പുറത്തു വരും, ആരും കാണാതെ ഒരു കെട്ടിപ്പിടി ഉമ്മ .. അപ്പോൾ പ്രശനം അവന്റെ ഈഗോ ആണ്, എല്ലാവരുടെയും മുന്നില് സ്ട്രോങ്ങ് ആയി പോയ അവനു, അമ്മയോട് 'പബ്ലിക്' ആയി കൊഞ്ചാൻ വയ്യ. ഇതൊക്കെ ഞാൻ ആവോളം ആസ്വദിച്ചു.
പക്ഷെ മാറ്റങ്ങൾ ഉണ്ട് ഇപ്പോൾ എന്റെ പത്തുവയസ്സുകാരന്. ഉറങ്ങാൻ നേരം "കെട്ടിപ്പിടി അമ്മാ" എന്ന് പറഞ്ഞു പിണങ്ങിയിരുന്ന അവനു ഇപ്പോൾ ഞാൻ ഒന്ന് കെട്ടിപ്പിടിക്കുമ്പോൾ അതൊരു അസ്വസ്ഥത പോലെ. അവനു അത് വേണ്ടിയിരുന്നപ്പോൾ, വാട്സാപ്പ് ചെയ്യാൻ വേണ്ടി ഞാൻ അവനോടു ക്ഷോഭിച്ചു.. നീ വല്യ കുട്ടിയായില്ലേ, തനിയെ ഉറങ്ങിക്കൂടെ, എനിക്കിപ്പോ വയ്യ കെട്ടിപ്പിടിക്കാൻ, എനിക്കും ഒന്ന് റിലാക്സ് ചെയ്യണ്ടേ എന്നൊക്കെ പറഞ്ഞു എത്രയോ തവണ അവനെ പിണക്കുകയും കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട്, കെഞ്ചിയിട്ടുണ്ട് അവൻ എന്നോട് എത്രയോ വട്ടം, ഉറങ്ങും വരെ ഞാൻ അവനെ കെട്ടിപ്പിടിക്കാൻ വേണ്ടി. ഇപ്പോൾ എനിക്ക് കൊതി , പക്ഷെ അവനതു uncomfortable. ഇതൊരു പാഠം ആയി എനിക്ക്..
അവൻ വളരും തോറും എനിക്ക് നഷ്ടമായെക്കാവുന്ന എത്രയോ കൊച്ചു കാര്യങ്ങൾ ഉണ്ട്, സ്നേഹച്ചുരുളുകൾക്കുള്ളിൽ .. അതൊക്കെ ഒരിക്കൽ സ്ട്രയിറ്റെൻ ആകും, അതിനു മുന്നേ അതൊക്കെ ഒട്ടും വിട്ടു പോകാതെ പകർന്നെടുക്കണം ,അടയാളപ്പെടുത്തണം, ഓർമചുരുളുകളിൽ സൂക്ഷിക്കാൻ. അവന്റെ പോയ്പോകുന്ന 'പൊക്കം' മതിലിൽ മാത്രം അടയാളപ്പെടുത്തിയാൽ പോരല്ലോ. ഇപ്പോൾ ഞാൻ കൂടുതൽ അവന്റെ വിശേഷം കേൾക്കുന്നു , ശ്രദ്ധയോടെ തന്നെ. അവനു വേണ്ടി അവന്റെ കൂടെ ത്രോ ആൻഡ് ക്യാച്ച് കളിക്കുന്നു.. വളരുന്ന അവനെ കൊതുകത്തോടെ നോക്കുന്നു.. ആനന്ദത്തോടെ, എന്തിനെന്നറിയാത്ത ഒരിറ്റു നോവോടെ , പ്രാർഥനയോടെ ..