വെയിൽ മങ്ങി തുടങ്ങിയ നേരത്താണ് ആഗ്ര ഫോർട്ട് കാണാൻ കയറിയത് . അടുത്ത പ്രഭാതം താജ്മഹൽ .. ആ ഒരു ത്രില്ലും മനസ്സിൽ ഉണ്ടായിരുന്നു . നവേദ് എന്ന് പേരുള്ള ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആണ് ഗൈഡ്.
ചരിത്രം, കഥകൾ, എതിർകഥകൾ, ഉപകഥകൾ അങ്ങനെ പലതും ഉണ്ട്. കുറച്ചൊക്കെ വായിച്ചിട്ടുണ്ട് , കുറെ ഒക്കെ കേട്ടിട്ടുണ്ട് , അതിലേറെ വളരെയേറെ അറിയാത്തതും ഉണ്ട് എന്ന തോന്നലോടെ.. ഒരു സഞ്ചാരി എന്ന നിലയിൽ കണ്ണും മനവും കൊണ്ട് കാണാൻ ആയിരുന്നു എനിക്ക് കമ്പം. . അത് കൊണ്ട് തന്നെ ചരിത്രസത്യങ്ങൾ തലനാരിഴയ്ക്ക് കീറി ഗൌരവം കൊള്ളാതെ , അതിൽ അമർഷം കൊള്ളാതെ, പക്ഷം പിടിക്കാതെ ഒരു മായലോകതെന്ന പോലെ ഞാൻ..
ഭാഗ്യം കൊണ്ട് ഈയിടെ വായിച്ച ഒരു പുസ്തകം എന്റെ അനുഭവങ്ങൾക്ക് മറ്റു കൂട്ടി. സലിം രാജകുമാരന്റെയും മെഹ്രുന്നിസയുദെയും പ്രണയകഥ ഒരു ചരിത്ര നോവൽ.. ഇന്ദു സുന്ദരേശൻ എഴുതിയ 'Twentieth Wife' . ഏഴു വയസ്സ് മുതൽ പ്രിൻസ് സലിം നെ സ്നേഹിച്ചിരുന്ന മെഹർ ന്റെ കണ്ണുകളിലൂടെ ചരിത്രം വൃത്തിയായി പറഞ്ഞിരിക്കുന്ന ഒരു നല്ല പുസ്തകം. അക്ബറിന്റെ പ്രധാന ഭാര്യയും രാജ്ഞിയും ആയിരുന്ന രുഖ്‌ഖ്‌യ്യ യ്ക്ക് കൌതുകം തോന്നിയ ഒരു പെണ്‍കുട്ടി .. മെഹർ .. അങ്ങനെ കൊട്ടാര അന്തപ്പുരങ്ങളിൽ (zenana ) സ്വച്ചന്ദം വിഹരിചിരുന്നു. സലിമിനെ അവൾ ആദ്യമായി കാണുന്നത് സലിമിന്റെ ആദ്യ വിവാഹനാളിൽ ആണ്. അതിനും എത്രയോ മുമ്പേ അവൾ സലിമിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ഒരിക്കൽ കാവല്ക്കാരുടെ കണ്ണ് വെട്ടിച്ചു അവൾ കൊട്ടാരത്തിൽ കറങ്ങി നടന്നു വഴി തെറ്റി എത്തിയതോ സലിം രാജകുമാരന്റെ quarters ഇൽ. അവിടെ വെള്ള വസ്ത്രം ധരിച്ചു പ്രാവുകള്ക്ക് തീറ്റി കൊടുക്കുന്ന സലിം. അവൾ ഒളിഞ്ഞു നിന്ന് കണ്ടു. സലിം മെഹറിനെ ആദ്യമായി കാണുന്നത് അന്തപ്പുരത്തിൽ വെച്ച് .. ഒരു ഉദ്യാനത്തിൽ ഏകാകിയായി ഇരിക്കുന്ന മെഹർ. അന്ന് മുതൽ സലിമിന്റെ ഹൃദയത്തിൽ മെഹർ കയറി പറ്റി. അന്ന് കൊട്ടാരത്തിൽ സ്ത്രീകൾക്ക് വേണ്ടി ഒരു bazaar വരുമായിരുന്നു .. Meena Bazaar. . അവിടെ വെച്ച് സലിമും മെഹറും തമ്മിൽ കണ്ട നിമിഷങ്ങൾ.. ഇതൊക്കെയും ഞാൻ ആഗ്ര കൊട്ടാരത്തിൽ വീണ്ടും കണ്ടു.. ഇവിടെയായ്യിരിക്കണം മെഹർ അന്ന് ഇരുന്നിട്ടുണ്ടാവുക, സലിം വരും എന്നറിയാതെ .. ഇത് വഴി ആണ് അവൾ ആ ശണ്ടനെ പേടിച്ചു അന്ന് ഓടി ഒളിച്ചത്.. സലിമിന്റെ ലൈബ്രറി കണ്ടപ്പോൾ ഒര്മിച്ചു മഹർ പുസ്തകം എടുത്തിരുന്നത് . Meena bazaar ഇവിടെ തന്നെ ആയിരുന്നിരിക്കണം എന്ന് മനസ്സിൽ ഓർത്തതും നവേദ് പറയുന്നു .. ഇത് പോലെ ഉള്ള ഒരു ഉദ്യാനത്തിൽ ആയിരുന്നു പേര് കേട്ട meena baazar .. ഇപ്പോൾ അതൊക്കെ അടച്ചിട്ടിരിക്കുകയാണ് .. പ്രവേശനം ഇല്ല . വായന ഒരു അനുഭവം aayi .. ഒരുപാട് തുള്ളിച്ചാടി മനസ്സ്.. ഭാവനയിലെ കഥാപാത്രങ്ങൾ സഞ്ചരിച്ചിരുന്ന വഴികളിലൂടെ നടക്കുമ്പോൾ കൌതുകം ..
പെട്ടെന്നാണ് ഈ ചെറുവാതിലുകൾക്ക് അടുത്തെത്തിയത്.. നവേദ് പറഞ്ഞു : ഷാജഹാൻ ഇവിടെ ഇരുന്നു താജ് മഹൽ നോക്കി കാണുമായിരുന്നു . പെട്ടെന്ന് മറ്റെല്ലാം മറന്നു ആ വാതില്ക്കലേക്ക് .. ചെറിയ മൂടല്മഞ്ഞിലൂടെ അതാ താജ്മഹൽ . എന്തിനെന്നറിയില്ല കണ്ണുകളിൽ ഒരൽപം നനവ് പടർന്നു .. ആ ഒരു കാഴ്ച മനോഹരമായ ഒന്ന് .. ഞാൻ മനസ്സിലേക്ക് ശ്വസിച്ചു കയറ്റി, കണ്ണുകൾ അടച്ചു കൊണ്ട്..
പറയാൻ ഇനിയും കഥകൾ ..
No comments:
Post a Comment