വായന എന്ന് വെച്ചാൽ , എനിക്ക് ഒരു കിടക്കയും, തലയണയും.. ഒപ്പം പുസ്തകവും. പണ്ടൊക്കെ കിണ്ണത്തിൽ കൊറിക്കാനും എന്തേലും വെയ്ക്കുമായിരുന്നു. (അതിന്റെ ഗുണം ഇപ്പോൾ കാണാനും ഉണ്ട് )
അതല്ലെങ്കിൽ യാത്ര ചെയ്യുമ്പോൾ ഉള്ള വായന .. ഓടുന്ന വണ്ടിയിൽ ഇരുന്നു വായിക്കുന്നത് കണ്ണിനു ദോഷം ആണെന്ന് അറിയാഞ്ഞിട്ടല്ല .. ആ സുഖം ഒന്നും വേറെയാണ് .. കഴിഞ്ഞ വർഷം ഒരു നീണ്ട യാത്ര പോയി .. ഡല്ഹി ഹര്യാന ചന്ദിഗർഹ് പഞ്ചാബ് ഹിമാചൽ .. റോഡ് വഴിയുള്ള യാത്ര.. മാറുന്ന കൃഷിയിടങ്ങൾ, വീടുകളുടെ ആകൃതി, വസ്ത്രധാരണം , ഗ്രാമങ്ങൾ .. ഇതൊക്കെ കാണും ഇടയ്ക്കിടെ .. ബാക്കി സമയമൊക്കെ ഞാൻ അഫ്ഘാനിസ്ഥാനിൽ .. താലിബാൻ സ്ഫോടനങ്ങളിൽ ലൈല യോടൊപ്പം .. Khaled Hosseini യുടെ A Thousand Splendid Suns .. മനസ്സിൽ ഈ യാത്രയും കഥയും കഥാപാത്രങ്ങളും കൂടികുഴഞ്ഞൊരു cultural blend ..
ഇപ്പോൾ Paulo Coelho യുടെ Adultery വായിച്ചു തുടങ്ങി .. മുപ്പതുകളിലൂടെ കടന്നു പോകുന്ന ഒരു സ്ത്രീയുടെ സത്യസന്ധമായ മനോവിചാരങ്ങൾ ആണ് .. ഒരു വരി നിങ്ങൾക്കായി ചേർക്കുന്നു
"The horizon seems farther away, beyond the clouds and the walls of our house."
No comments:
Post a Comment